ദുബൈ: വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് ദുബൈയില്‍ മരിച്ചു. സ്വകാര്യ ധനമിടപാടു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് ആണ് മരിച്ചത്. 29 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
മെയ് അഞ്ചിനായിരുന്നു മുഹമ്മദ് ഷാസിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. കല്യാണത്തിനായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം. പിതാവ്: എൻ.പി മൊയ്തു, മാതാവ്: വി.കെ ഷഹന, റാബിയ, റിയൂ എന്നിവർ സഹോദരങ്ങളാണ്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ദുബൈയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Post a Comment