Join News @ Iritty Whats App Group

പാനൂര്‍ ബോംബ് സ്ഫോടനത്തിന് പിന്നാലെ പൊലീസിന്‍റെ നിര്‍ണായക നീക്കം; സംസ്ഥാന വ്യാപകമായി പരിശോധന


തിരുവനന്തപുരം:കണ്ണൂരിലെ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താനുള്ള തീരുമാനവുമായി പൊലീസ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ പൊലീസിന് നിര്‍ദേശം നല്‍കി. മുൻപ് ബോംബ് നിർമാണവുമായി ബന്ധപ്പെട്ട കേസുകളിൽപ്പെട്ടവരെ നിരീക്ഷിക്കണമെന്നും ബോംബ് നിർമിക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളിൽ വ്യാപകമായി പരിശോധന നടത്തണമെന്നുമാണ് നിര്‍ദേശം.

പാനൂരിലെ സ്ഫോടനത്തിന് പുറമെ മണ്ണന്തല സ്ഫോടനവും കണക്കിലെടുത്താണ് പൊലീസിന്‍റെ നിര്‍ണായക തീരുമാനം.14 ജില്ലകളിലെയും ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കാനിരിക്കെ കര്‍ശന പരിശോധന നടത്താനാണ് പൊലീസ് തീരുമാനം.വിവിധയിടങ്ങളില്‍ മിന്നല്‍ പരിശോധന ഉള്‍പ്പെടെ നടത്തും.

Post a Comment

Previous Post Next Post
Join Our Whats App Group