Join News @ Iritty Whats App Group

ആര്‍ക്ക് വോട്ട് ചെയ്താലും താമരക്ക്; കാസര്‍കോഡ് വോട്ടിങ് യന്ത്രത്തിനെതിരേ പരാതി



കാസര്‍കോട്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ബിജെപിക്ക് ്‌നുകൂലമായി തിരിമറിയെന്് പരാതി. കാസര്‍കോട് ഗവ. കോളജില്‍ നടക്കുന്ന ഇ.വി.എം പരിശോധനയിലാണ് നാല് മെഷീനുകളില്‍ ക്രമക്കേട് കണ്ടെത്തിയത്. 

താമരക്ക് വോട്ട് രേഖപ്പെടുത്തിയില്ലെങ്കിലും ആ ചിഹ്നത്തിന് വോട്ട് വീഴുന്നതായാണ് പരാതി ഉയര്‍ന്നത്. താമരക്ക് ഒരു വോട്ട് ചെയ്താല്‍ വിവിപാറ്റ് എണ്ണുമ്പോള്‍ രണ്ടെണ്ണം ലഭിക്കുന്നു. താമരക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വിവിപാറ്റ് എണ്ണുമ്പോള്‍ ഒരു വോട്ട് താമരക്ക് ലഭിക്കുന്നു.

മൊഗ്രാല്‍ പുത്തൂര്‍ പോളിങ് ബൂത്തിലെ ഒന്ന്, എട്ട്, കാസര്‍കോട് ഗവ. കോളജിലെ 139, മായിപ്പാടി ഡയറ്റിലെ 18 എന്നീ ബൂത്തുകളിലെ മെഷീനുകളിലാണ് ഈ പരാതി ഉയര്‍ന്നത്. പട്ടികയില്‍ ആദ്യ സ്ഥാനാര്‍ഥിയാതുകൊണ്ടാണ് ഒരു വോട്ട് ചെയ്യുമ്പോള്‍ ആദ്യത്തെ സ്ഥാനാര്‍ഥിക്ക് ഒരു വോട്ട് വീഴുന്നതെന്നും ആദ്യത്തേത് മറ്റേതെങ്കിലും സ്ഥാനാര്‍ഥിയാണെങ്കിലും ഇങ്ങനെ തന്നെയായിരിക്കും എന്നും പരിശോധകര്‍ പറഞ്ഞു. എണ്ണാനുള്ളതല്ല എന്ന് വിവിപാറ്റില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ ഗൗരവമുള്ളതല്ല ഇതെന്നാണ് ഉദ്യോഗസ്ഥരുടെ ന്യായീകരണം.

അതേസമയം, വിവിപാറ്റ് എണ്ണേണ്ടിവരുമ്പോള്‍ വോട്ട് തങ്ങളുടേതാണ് എന്ന് ബി.ജെ.പി അവകാശപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്ന് പരാതിക്കാര്‍ പറയുന്നു. പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതിനിധി നാസര്‍ ചെര്‍ക്കളം വരണാധികാരിക്ക് പരാതി നല്‍കി.

Post a Comment

Previous Post Next Post
Join Our Whats App Group