Join News @ Iritty Whats App Group

ഇരിട്ടി ഹൈസ്കൂള്‍ റോഡിലെ വൈദ്യുത പോസ്റ്റ് യാത്രക്കാർക്ക് ഭീഷണിയാകുന്നു



രിട്ടി: ഹൈസ്കൂള്‍ റോഡിലെ വൈദ്യുത പോസ്റ്റ് യാത്രക്കാർക്ക് ഭീഷണിയാകുന്നു. സമീപത്തുള്ള ജലജീവൻ മിഷന്‍റെ ടാങ്കിലേക്ക് ജലം എത്തിക്കുന്നതിനായി പൈപ്പ് സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി റോഡിന് വീതി കൂട്ടിയതോടെയാണ് പഴയ ഇലക്‌ട്രിക് പോസ്റ്റ് റോഡിന് നടുവിലായത്.

അപകടം ഒഴിവാക്കാനായി നാട്ടുകാർ നാട്ടുകാർ ഇലക്‌ട്രിക് പോസ്റ്റിന് ചുവന്ന തുണി കെട്ടി മുന്നറിയിപ്പ് സംവിധാനം ഒരുക്കി എങ്കിലും രാത്രി കാലങ്ങളില്‍ യാത്രചെയ്യുന്നവർ അപകടത്തില്‍ പെടുന്നതിനുള്ള സാധ്യത ഏറെയാണ്.

കീഴൂരില്‍ നിന്നും ഇരിട്ടി ഹൈസ്കൂളിലേക്കും താലൂക്ക് ആശുപത്രിലേയ്ക്കും ഉള്‍പ്പെടെ നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന റോഡ് കൂടിയാണിത്. ബന്ധപ്പെട്ടവർ അടിയന്തരമായി ഇലക്‌ട്രിക് പോസ്റ്റ് റോഡില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

Post a Comment

Previous Post Next Post
Join Our Whats App Group