കണ്ണൂര്‍: പതിനഞ്ചുവയസുകാരെ വീട്ടില്‍ കയറി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ പിതാവിന്റെ സഹോദരങ്ങള്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ കേസെടുത്തു.കീഴ്ത്തളളി സ്വദേശി റോയ്, സന്തോഷ്, ഗ്രേസ് ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്.
പിതാവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ പതിനഞ്ചുവയസുകാരന്‍ പ്രതികളുടെ വീട്ടിലേക്ക എത്തിയതിന്റെ വിരോധത്തില്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഒന്നാം പ്രതിയായ റോയ് പതിനഞ്ചുവയസുകാരന്റെ വയറിന് കുത്തുകയുംഉന്തി താഴെയിട്ടെന്നും പതിനഞ്ചു വയസുകാരന്റെ മറ്റൊരു സഹോദരനെ രണ്ടാം പ്രതി സന്തോഷ് തലയ്ക്കടിച്ചുവെന്നും പരാതിയില്‍ പറയുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് കണ്ണൂര്‍ ട:ൗണ്‍ പൊലിസ് കേസെടുത്തത്.
Post a Comment