നമ്മുടെ രാജ്യം മതേതരമാണ്, അതിനാല്‍ സര്‍ക്കാരും അങ്ങനെ ആയിരിക്കണമെന്ന് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. തെങ്ങോട് സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മതങ്ങളും ഒന്നു ചേര്‍ന്ന് ഒരു കുടുംബം പോലെ ജീവിക്കുന്ന നാടാണ് നമ്മുടേത്. എല്ലാവര്‍ക്കും തുല്യത കിട്ടുന്ന സുരക്ഷിതത്വം ഉറപ്പാക്കുന്ന നാടാണിത്. അഭിമാനത്തോടെയാണ് താന്‍ വോട്ട് രേഖപ്പെടുത്തിയതെന്നും അദേഹം പറഞ്ഞു.
ആരും വോട്ട് ചെയ്യാതെ മാറി നില്‍ക്കരുത്. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണം. ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ചാണ് വോട്ട് ചെയ്യേണ്ടതെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
Post a Comment