ഭർത്താവിന് സ്ത്രീധനത്തിൽ നിയന്ത്രണമോ അവകാശമോ ഇല്ലെന്ന് സുപ്രീം കോടതി. ബുദ്ധിമുട്ടേറിയ സമയത്തു ഭാര്യയ്ക്കു മാതാപിതാക്കൾ നൽകിയ സ്ത്രീധനം ഉപയോഗിച്ചാലും അതു തിരികെ നൽകാനുള്ള ബാധ്യതയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മലയാളി ദമ്പതിമാരുടെ കേസില്‍ സ്വര്‍ണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ ഭാര്യയ്ക്കു നൽകാൻ നിര്‍ദേശിച്ചുകൊണ്ട് ജസ്റ്റീസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്.
ഭാര്യയുടെ സ്വത്ത് ഭാര്യയുടെയും ഭർത്താവിന്റെയും സംയുക്ത സ്വത്തായി മാറുന്നില്ല. വിവാഹത്തിനു മുമ്പോ വിവാഹസമയത്തോ അതിനുശേഷമോ സ്ത്രീക്കു സമ്മാനിച്ച സ്വത്തുക്കൾ അവളുടെ സ്ത്രീധനസ്വത്താണ്. സ്വന്തം ഇഷ്ടപ്രകാരം ഇതു വിനിയോഗിക്കാനുള്ള എല്ലാ അവകാശങ്ങളും ഭാര്യക്കാണെന്നും കോടതി വ്യക്തമാക്കി.
Post a Comment