Join News @ Iritty Whats App Group

കടുത്ത വേനലില്‍ കുടിവെള്ളം കിട്ടാനില്ല; കൊട്ടിയൂരിൽ ബാവലി പുഴയോരത്തേക്ക് താമസം മാറ്റി ആദിവാസി കുടുംബങ്ങള്‍



കൊട്ടിയൂര്‍: കടുത്ത വേനലില്‍ കോളനിയില്‍ കുടിവെളളം പോലും കിട്ടാതായതോടെ മേലെ മന്ദംചേരി, നെല്ലിയോടി കോളനികളിലെ ആദിവാസി കുടുംബങ്ങള്‍ വെള്ളത്തിന്‍റെ ലഭ്യത തേടി ബാവലി പുഴയോരത്തേക്ക് താമസം മാറ്റിയത്.
കടുവയുടെയും പുലിയുടെയും സാന്നിധ്യമുള്ള മേഖലയില്‍ പുഴയോരത്ത് കുടില്‍ കെട്ടിയാണ് പിഞ്ചു കുഞ്ഞുങ്ങളുള്‍പ്പടെയുള്ള കുടുംബങ്ങള്‍ കഴിയുന്നത്. 

പുഴയോരത്ത് ചെറിയ കുഴികള്‍ കുഴിച്ച്‌ ഇതില്‍ നിന്നും ഊറി വരുന്ന വെള്ളമാണ് ഇവർ കുടിക്കാനും ഭക്ഷണം പാചകം ചെയ്യാനും ഉപയോഗിക്കുന്നത്. കോളനികളിലേക്ക് ഓലിയില്‍ നിന്നും തോട്ടില്‍ നിന്നുമെല്ലാം പൈപ്പുകളിട്ടായിരുന്നു കുടിവെളളം എത്തിച്ചിരുന്നത്. വേനല്‍ കടുത്തതോടെ നീരൊഴുക്ക് നിലച്ചതോടെ കോളനികളില്‍ വെള്ളമില്ലാത്ത അവസ്ഥയാകുകയിരുന്നു. 

മേലെമന്ദം ചേരി കോളനിയില്‍ 23 കുടുംബങ്ങളാണ് കോളനിയിലുളളത്. ചിലര്‍ പകല്‍ സമയത്ത് പുഴയോരത്ത് എത്തി ഭക്ഷണമുള്‍പ്പെടെയുള്ളവ തയാറാക്കിയ ശേഷം രാത്രി വീട്ടിലേക്ക് മടങ്ങും. കൂടുതല്‍ കുടുംബങ്ങളും പുഴയോരത്ത് തന്നെ രാത്രിയും കഴിച്ചു കൂട്ടുകയാണ്.മേലെ മന്ദംചേരി കോളനിയെ അംബ്ദേ്കര്‍ സെറ്റില്‍മെന്‍റെ ഏരിയ ആയി നേരത്തെ പ്രഖ്യാപിച്ചിട്ടുളളതാണ്. ഇതിന്‍റെ ഭാഗമായി കുടിവെളളത്തിനായി കുഴല്‍ കിണര്‍ അനുവദിച്ചിട്ടുണ്ട്.

എന്നാല്‍ കുഴല്‍ കിണര്‍ കുഴിക്കുന്നത് മുടങ്ങിക്കിടക്കുകയാണ്. നെല്ലിയോടി കോളനിയില്‍ ആവശ്യമായ വെളളം വാട്ടര്‍ ടാങ്കിലേക്ക് അടിക്കുന്നതിനുളള മോട്ടര്‍ കത്തി പോയതാണ് കുടിവെള്ള ക്ഷാമം രൂക്ഷമാക്കിയത്. നിരവധി തവണ പരാതി പറഞ്ഞിട്ടും നാളുകളായി തങ്ങള്‍ നേരിടുന്ന പ്രശ്‌നത്തിന് ബന്ധപ്പെട്ടവര്‍ പരിഹാരം കാണുന്നില്ലെന്നാണ് മേലെ മന്ദംചേരി, നെല്ലിയോടി കോളനികളിലെ ആദിവാസി കുടുംബങ്ങള്‍ പരാതി പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group