കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ പരിയാരം പൊലിസ് സ്റ്റേഷൻ പരിധിയിൽ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഒൻപതു മണിക്ക് അരിപ്പാമ്പ്ര പറയൻകുളത്താണ് സംഭവം.
അരിപ്പാമ്പ്ര പറയൻകുളത്തെ സുഭാഷാണ്(30) രാവിലെ പത്തോടെ വീട്ടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ചത്. സുഹൃത്ത് പ്രിയേഷുമായുള്ള തർക്കത്തെ തുടർന്ന് സുഭാഷ് കത്തി കൊണ്ട് കുത്തുകയായിരുന്നു.
പരിക്കേറ്റ പ്രിയേഷിനെ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രിയേഷ് മരിച്ചിരിക്കാമെന്ന ഭയത്തിലാണ് സുഭാഷ് തുങ്ങിമരിച്ചതെന്ന് പൊലിസ് പറഞ്ഞു. പരേതനായ നാരായണൻ ലക്ഷ്മി- ദമ്പതികളുടെ മകനാണ് സുഭാഷ്.
Post a Comment