Join News @ Iritty Whats App Group

യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച; നിരവധി യാത്രക്കാരുടെ ഐഫോണുകളും പണവും നഷ്ടപ്പെട്ടു




ശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച; നിരവധി യാത്രക്കാരുടെ ഐഫോണുകളും പണവും നഷ്ടപ്പെട്ടു


സേലം; യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വൻ മോഷണം. സേലത്തിനും ധര്‍മ്മപുരിക്കും ഇടയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്.

എസി കോച്ചുകളിലാണ് പ്രധാനമായും മോഷണം നടന്നത്.
സംഭവത്തില്‍ ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവും ക്രെഡിറ്റ് കാർഡുകളും നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട് . സേലം കേന്ദ്രീകരിച്ചാണ് കവര്‍ച്ചാ സംഘമുള്ളതെന്നാണ് പ്രാഥമിക നിഗമനം. നഷ്ടപ്പെട്ട ഐഫോണ്‍ ട്രേസ് ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്.പണവും മറ്റ് വസ്തുക്കളും മോഷ്ടാക്കള്‍ കവര്‍ന്ന ശേഷം ബാഗുകള്‍ ട്രെയിനിലെ ശുചിമുറികളില്‍ ഉപേക്ഷിക്കുകയായിരുന്നു. റെയില്‍വേ പോലീസില്‍ പരാതി നല്‍കാനായി യാത്രക്കാര്‍ സേലം സ്റ്റേഷനില്‍ ഇറങ്ങിയിരിക്കുകയാണെന്നാണ് വിവരം.


Post a Comment

Previous Post Next Post
Join Our Whats App Group