Join News @ Iritty Whats App Group

തി​രു​ത്താ​ൻ ശ്ര​മി​ച്ചി​ട്ടും മ​ക​ൻ ന​ന്നാ​യി​ല്ല; വി​നീ​ഷി​ന് സി​പി​എ​മ്മു​മാ​യോ പോ​ഷ​ക സം​ഘ​ട​ന​യു​മാ​യോ ബ​ന്ധ​മി​ല്ല; ബോം​ബ് നി​ർ​മി​ച്ച​ത് വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ത്തി​നാ​യി​രി​ക്കു​മെ​ന്ന് പി​താ​വ് നാ​ണു


ക​ണ്ണൂ​ര്‍: പാ​നൂ​രി​ലെ ബോംബ് സ്ഫോ​ട​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ വി​നീ​ഷി​ന് സി​പി​എ​മ്മു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് അ​ച്ഛ​ൻ നാ​ണു. സി​പി​എ​മ്മു​മാ​യോ പോ​ഷ​ക സം​ഘ​ട​ന​ക​ളു​മാ​യോ മ​ക​ന് ബ​ന്ധ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം മു​ളി​യാ​ത്തോ​ട് ബ്രാ​ഞ്ച് അം​ഗ​മാ​ണ് നാ​ണു.

വി​നീ​ഷി​ന് പാ​ർ​ട്ടി അം​ഗ​ത്വം ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​ക​ൻ തെ​റ്റാ​യ വ​ഴി​യി​ൽ പോ​യ​പ്പോ​ൾ പ​ല ത​വ​ണ പാ​ർ​ട്ടി​യും താ​നും ഉ​പ​ദേ​ശി​ച്ചു.​ബോം​ബ് നി​ർ​മാ​ണം പാ​ർ​ട്ടി​യു​ടെ അ​റി​വോ​ടെ​യ​ല്ല ന​ട​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​വ​നും അ​വ​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രും വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍​ക്കാ​യി ചെ​യ്ത​താ​ണി​ത്. പ​ല​പ്രാ​വ​ശ്യം ഇ​തി​നെ എ​തി​ര്‍​ത്ത് പ​റ​ഞ്ഞ​താ​ണ്. വ​ഴ​ങ്ങാ​താ​യ​തോ​ടെ ആ​റു മാ​സം മു​മ്പ് പാ​ര്‍​ട്ടി പ​ര​സ്യ​മാ​യി ത​ള്ളി പ​റ​ഞ്ഞ​താ​ണെ​ന്നും നാ​ണു പ​റ​ഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group