കണ്ണൂർ: ലുലുവിൽ നിന്ന് ഒന്നരക്കോടി തട്ടി മുങ്ങിയ കണ്ണൂർ സ്വദേശി പിടിയിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് നിയാസ് ആണ് അബുദാബി പോലീസിന്റെ പിടിയിലായത്.അബുദാബി ഖാലിദിയ മാലിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ക്യാഷ് ഓഫീസ് ഇൻചാർജ് ആയി ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് നിയാസ്. ലുലു ഗ്രൂപ്പ് അബുദാബി പോലീസിൽ നൽകിയ പരാതിയിലാണ് നടപടി. നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തു വരുന്നത്.
Post a Comment