മലപ്പുറം: കുട്ടികൾ അധ്യാപകർക്ക് വിലപിടിപ്പുള്ള സമ്മാനം നൽകുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയനവർഷം ഇത്തരം സമ്പ്രദായം ഉണ്ടാകരുതെന്ന് മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപ ഡയരക്ടർ ഇറക്കിയ ഉത്തരവിൽ പറഞ്ഞു. ഈ നിർദേശം സ്കൂളുകൾക്കും കൈമാറാൻ ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാരെ ചുമതലപ്പെടുത്തി.
അധ്യയനവര്‍ഷത്തിലെ അവസാനദിവസം യാത്രയയപ്പിനോടനുബന്ധിച്ച് അധ്യാപകര്‍ക്ക് വിദ്യാര്‍ഥികള്‍ വിലപിടിപ്പുള്ള വസ്ത്രങ്ങളും വാച്ചുകളും അലങ്കാരവസ്തുക്കളും സമ്മാനമായി നൽകുന്ന രീതി അടുത്തിടെയായി വ്യാപിച്ചിരുന്നു. വൻ തുകയാണ് ഇതിനായി ചില വിദ്യാർഥികൾ ചിലവിടുന്നത്.
Post a Comment