Join News @ Iritty Whats App Group

നവകേരള ബസില്‍ ഇനി പൊതുജനങ്ങള്‍ക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്യാം


ഇനി നവകേരളാ ബസില്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യാം. നവകേരളാ ബസിന്റെ കോണ്‍ടാക്ട് ക്യാരേജ്‌പെര്‍മിറ്റ് മാറ്റി സ്റ്റേജ് ക്യാരേജാക്കി. ബസ് മാസങ്ങളായി വെറുതെ കിടക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് പെര്‍മിറ്റ് മാറ്റം നടത്തിയത്1.15 കോടി മുടക്കില്‍ ഭാരത് ബെന്‍സില്‍ നിന്നായിരുന്നു നവകേരള യാത്രക്കായി ബസ് വാങ്ങിയത്.

കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനായിരുന്നു പദ്ധതിയെങ്കിലും അതുണ്ടായില്ല.ബസില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ബെംഗളൂരുവിലെ പ്രകാശ് കോച്ച് ഫാക്ടറിക്ക് ബസ് കൈമാറിയിരുന്നു. ഇതിനിടെയാണ് ഗതാഗത മന്ത്രി മാറിയത്. അരലക്ഷം രൂപ മുടക്കി മുഖ്യമന്ത്രിക്കായി ബസില്‍ സ്ഥാപിച്ച സീറ്റ് അഴിച്ചുമാറ്റിയട്ടുണ്ട്. ഭാവിയില്‍ ഈ സീറ്റ് വി ഐ പി യാത്രയ്ക്കായി ഉപയോഗിക്കാനാണ് തീരുമാനം.
ബസില്‍ യാത്രക്കാരുടെ ലഗേജ് വെക്കാന്‍ ഇടമില്ലാത്തതിനാല്‍ സീറ്റുകള്‍ പുനഃക്രമീകരിച്ച് സ്ഥലമൊരുക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group