ഇന്ത്യയെ അമേരിക്ക വാർഷിക മനുഷ്യാവകാശ റിപ്പോർട്ടിലാണ് വിമർശിക്കുന്നത്.
ഇന്ത്യയിൽ മത ന്യൂനപക്ഷങ്ങൾക്കെതിരെ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ട്. ഇന്ത്യയെ അമേരിക്ക വാർഷിക മനുഷ്യാവകാശ റിപ്പോർട്ടിലാണ് വിമർശിക്കുന്നത്.
ഇന്ത്യയിൽ നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇതില്‍ പ്രധാനമായും മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെട്ടതിനെ സംബന്ധിച്ചാണ് സൂചിപ്പിക്കുന്നത്. അറുപതിനായിരത്തിലധികം പേർക്ക് വീട് വിടേണ്ടി വന്നു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമമോ ഭീഷണിയോ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ സർക്കാർ വിമർശനം നടത്തുന്ന മാധ്യമങ്ങൾക്കുമേൽ സമ്മർദം ഉണ്ടാകുന്നുവെന്ന കുറ്റപ്പെടുത്തലും റിപ്പോർട്ടിലുണ്ട് .
Post a Comment