പെരുമ്പാവൂര്‍: എം.സി റോഡ് ഒക്കല്‍ താന്നിപ്പുഴയില്‍ ബൈക്കിന്റെ പിന്നില്‍ ടോറസ് ലോറിയിടിച്ച് 2 മരണം. ബൈക്ക് യാത്രികരായ കോതമംഗലം കറുകടം ഷാപ്പുംപടി കുന്നശ്ശേരിയില്‍ കെ.എ. എല്‍ദോസ്, മകള്‍ ബ്ലെസി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.
കോയമ്പത്തൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ മകളെ അങ്കമാലി റെയില്‍വേ സേ്‌റ്റഷനില്‍ എത്തിക്കാന്‍ പോകവെ ബൈക്കിന്റെ പിന്നില്‍ ടോറസ് ലോറി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഏകദേശം 10 മീറ്റര്‍ വരെ ബൈക്ക് നിരങ്ങി നീങ്ങി. ബ്ലെസ്സി സംഭവസ്‌ഥലത്തുവച്ചും എല്‍ദോസ് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. മരിച്ച എല്‍ദോസ് പാലക്കാട് കൃഷി അസിസ്‌റ്റന്റ് ആണ്.
Post a Comment