Join News @ Iritty Whats App Group

വി​വി​പാ​റ്റ് സ്ലി​പ്പു​ക​ള്‍: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് സു​പ്രീം കോ​ട​തി നോ​ട്ടീ​സ്


ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണു​മ്പോ​ള്‍ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നൊ​പ്പ​മു​ള്ള (ഇ​വി​എം) മു​ഴു​വ​ൻ വോ​ട്ട​ര്‍ വെ​രി​ഫൈ​ഡ് പേ​പ്പ​ര്‍ ഓ​ഡി​റ്റ് ട്ര​യ​ല്‍ (വി​വി​പാ​റ്റ്) ര​സീ​തു​ക​ള്‍ കൂ​ടി എ​ണ്ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് സു​പ്രീം കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു.

ജ​സ്റ്റീ​സു​മാ​രാ​യ ബി.​ആ​ർ. ഗ​വാ​യ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണ് തീ​രു​മാ​നം.
നി​ല​വി​ല്‍ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന അ​ഞ്ച് ഇ​വി​എ​മ്മു​ക​ളി​ലെ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ള്‍ മാ​ത്ര​മാ​ണ്‌​എ​ണ്ണു​ന്ന​ത്.

ഇ​തി​ന് പ​ക​രം എ​ല്ലാ വോ​ട്ടിം​ഗ് മെ​ഷീ​നും ഒ​പ്പ​മു​ള്ള വി​വി​പാ​റ്റു​ക​ളി​ലെ​യും സ്ലി​പ്പു​ക​ള്‍ എ​ണ്ണ​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. സ​മാ​ന​മാ​യ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​ള്ള അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ് (എ​ഡി​ആ​ര്‍) സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​ക്കൊ​പ്പം ഈ ​ഹ​ര്‍​ജി​യും ടാ​ഗ് ചെ​യ്തു​കൊ​ണ്ടാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Post a Comment

Previous Post Next Post
Join Our Whats App Group