Join News @ Iritty Whats App Group

വിദ്വേഷ പ്രസംഗം; കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെയും കേസ്


കോഴിക്കോട്: വിദ്വേഷ പ്രസംഗത്തില്‍ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെയും കേസ്. കോഴിക്കോട് സിറ്റി പൊലീസാണ് ഷമ മുഹമ്മദിനെതിരെ കേസടുത്തത്. യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഷമ മുഹമ്മദ് നടത്തിയ പ്രസംഗം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നാണ് എഫ്ഐആറില്‍ പറയുന്നത്. തിരുവനന്തപുരം സ്വദേശി അരുൺജിത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി.

Post a Comment

Previous Post Next Post
Join Our Whats App Group