മലപ്പുറം: വണ്ടൂര്‍ നടുവത്ത് മരുമകന്റെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു. ചേന്ദംകുളങ്ങരയില്‍ വരിച്ചാലില്‍ സല്‍മ്മത്ത് (52) ആണ് മരിച്ചത്. ഇന്നലെ 4.30 നാണ് സംഭവം.
കേസില്‍ സല്‍മ്മത്തിന്റെ മകള്‍ സജ്‌നയുടെ ഭര്‍ത്താവ് കല്ലിടുമ്പ് സമീറിനെ (36) വണ്ടൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇവര്‍ ഒരുമിച്ചാണ് താമസം. തലക്ക് ഗുരുതര വെട്ടേറ്റ സല്‍മ്മത്ത് സംഭവസ്‌ഥലത്തു തന്നെ മരിച്ചിരുന്നു. ഭാര്യയെയും മക്കളെയും ഭാര്യാമാതാവിനെയും സമീര്‍ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു. ഇതുസംബന്ധിച്ച് വണ്ടൂര്‍ പോലീസില്‍ നിരവധി തവണ പരാതിയും നല്‍കിയിരുന്നു.
ഇന്നലെ രാവിലെ പുറത്തുപോയ ഷെമീര്‍ വൈകിട്ട് വീട്ടിലെത്തിയത് തേങ്ങ വലിക്കുന്ന വലിയ കത്തിയുമായായിരുന്നു. ആദ്യം ഭാര്യ സജ്‌നയെ വെട്ടാനാണ് ഓങ്ങിയത്. ഈ സമയം സജ്‌ന കുട്ടികളുമായി പുറത്തേക്ക് ഓടി. ഇതോടെ പുറത്ത് പാത്രം കഴുകുകയായിരുന്ന സല്‍മ്മത്തിന് നേരേ ഇയാള്‍ തിരിഞ്ഞു. ''നിന്നെ ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ല'' എന്ന് പറഞ്ഞായിരുന്നു ആക്രമണം. വെട്ടേറ്റു വീണ സല്‍മത്തിനെ വീണ്ടും വീണ്ടും വെട്ടുകയും ചവിട്ടുകയും ചെയ്‌തെന്ന് സജ്‌ന പറഞ്ഞു. പിന്നീട് കൈ പിടിച്ച് മരണം ഉറപ്പു വരുത്തി. ശബ്‌ദംകേട്ട് ഓടി കൂടിയ നാട്ടുകാര്‍ ഷെമീറിനെ തടഞ്ഞുവെക്കുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പിന്നീട് വണ്ടൂര്‍ പോലീസ് എത്തിയാണു പ്രതിയെ കസ്‌റ്റഡിയില്‍ എടുത്തത്. നിലമ്പൂര്‍ ഡിവൈ.എസ്.പി: വര്‍ഗീസ്, വണ്ടൂര്‍ സി.ഐ: എ.അജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌ഥലത്തെ ത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Post a Comment