Join News @ Iritty Whats App Group

ശമനമില്ല കൊടുംചൂടിന്;കണ്ണൂരിൽ യെല്ലോ അലർട്ട്



കണ്ണൂർ: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇന്ന് പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്. നാല് ജില്ലകളിൽ വേനൽ മഴ സാധ്യത.

കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, തൃശൂർ, പാലക്കാട്, എറണാകുളം, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ആണ് സാധാരണയിലും കവിഞ്ഞ ചൂട് അനുഭവപ്പെടുക.

കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത. വയനാട്, എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഇന്ന് വേനൽ മഴ സാധ്യത. നേരിയ മഴയാണ് പ്രവചിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group