Join News @ Iritty Whats App Group

എസ്എസ്എല്‍സി ഫലം മെയ് ആദ്യവാരം പ്രസിദ്ധീകരിക്കും; മൂല്യനിര്‍ണയം പൂര്‍ത്തിയായി


തിരുവനന്തപുരം; എസ്എസ് എല്‍ സി , ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച്ച പൂര്‍ത്തിയായി.മെയ് ആദ്യവരം ഫലം പ്രസിദ്ധീകരിക്കും. എന്നാല്‍ കവിഞ്ഞ വര്‍ഷം മെയ് 19 നായിരുന്നു ഫലം പ്രഖ്യാപിച്ചിരുന്നത്.

70 ക്യാമ്പിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്കുകളുടെ എന്‍ട്രി നടന്നുവരുകയാണ്.
ഒരാഴ്ചയ്ക്കകം തന്നെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കും.എസ്എസ്എല്‍സി ഫല പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group