ഇരിട്ടി: കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ വറ്റിത്തുടങ്ങിയ കുടിവെള്ള സ്രോതസുകള്‍ വൃത്തിയാ ക്കലിനും ആഴംകൂട്ടലിനിടയിലും അപകടങ്ങള്‍ വർധിക്കുന്നു.
25 കോല്‍ ആഴമുള്ള കിണറ്റില്‍ വീണ സൗമിഷിനെ വനം വകുപ്പിന്‍റെ ആർആർടി സംഘവും പേരാവൂരില്‍ നിന്നുമെത്തിയ അഗ്നിശമനസേനയും ചേർന്ന് പുറത്തെത്തിക്കുകയായിരുന്നു. പേരാവൂർ താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സയ്ക്കുശേഷം സൗമിഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഒരാഴ്ചക്കിടയില്‍ ഇരിട്ടി മേഖലയില്‍ നടക്കുന്ന മൂന്നാമത് കിണർ അപകടമാണ് ആറളം ഫാമിലേത്. കഴിഞ്ഞ 25 ന് പേരട്ട ആനക്കുഴിയില്‍ സുലേഖ ചന്ദ്രോത്തിന്‍റെ കിണർ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി സന്തോഷി (40)ന് കയർ പൊട്ടി കിണറ്റില്‍ വീണ് സാരമായി പരിക്കേറ്റിറ്റുന്നു. ആറു മീറ്റർ താഴ്ചയുള്ള കിണറ്റില്‍ വീണ് കൈകാലുകളുടെ എല്ലുകള്‍ പൊട്ടിയ നിലയില്‍ കിടന്ന സന്തോഷിനെ ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നിശമനസേനയാണ് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.
26ന് എടൂരിലും മറ്റൊരു വലിയ അപകടമുണ്ടായി. എടൂർ കോറ റോഡില്‍ പുത്തലത്ത് ഹൗസില്‍ പ്രശാന്ത് കുമാറിന്‍റെ 18 കോല്‍ താഴ്ചയുള്ള കിണറിന്‍റെ അടിവശം ചെങ്കല്‍കൊണ്ട് കെട്ടുന്നതിനിടെ നാലുപേർക്കാണ് പരിക്കേറ്റത്.
ഇരിട്ടിയില്‍ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘമാണ് ഇവരെ രക്ഷിച്ചത് .വേനല്‍ കടുത്തതോടെ കിണറുകള്‍ ചെളികോരി വൃത്തിയാക്കാനും ആഴം കൂട്ടാനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് അപകടങ്ങളും തുടർക്കഥയാകുന്നത്.
Post a Comment