Join News @ Iritty Whats App Group

മകളുടെ ഖബറടക്കം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാൻ ഒ.എം.എ സലാമിന് പരോള്‍


ന്യൂഡല്‍ഹി: മകളുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കുന്നതിന് പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഒ.എം.എ സലാമിന് പരോള്‍. കഴിഞ്ഞ ദിവസം രാത്രി വയനാട് വച്ച് വാഹനാപകടത്തില്‍ മരിച്ച മകള്‍ ഫാത്തിമ തസ്‌കിയയുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാനാണ് പരോള്‍ അനുവദിച്ചത്. 

കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായ തസ്‌കിയ കല്‍പ്പറ്റയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. മെഡിക്കല്‍ ഹെല്‍ത്ത് ക്ലബ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയില്‍ പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. പിണങ്ങോട് നിന്ന് പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവില്‍ തസ്‌കിയയും കൂട്ടുകാരിയും സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡില്‍നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന അജ്മിയക്ക് ഗുരുതര പരിക്കേറ്റു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.


പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ഇന്ന് വൈകീട്ടോടെ തസ്‌കിയയുടെ മൃതദേഹം വീട്ടിലെത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഡല്‍ഹിയില്‍ ജയിലിലുള്ള പിതാവ് നാട്ടിലെത്തുന്നതിന് അനുസരിച്ച് ഖബറടക്ക ചടങ്ങുകള്‍ നടക്കും

Post a Comment

Previous Post Next Post
Join Our Whats App Group