Join News @ Iritty Whats App Group

കുന്ദാപുരത്തുണ്ടായ വാഹനാപകടത്തില്‍ തലശ്ശേരി സ്വദേശിനി മരിച്ചു





കുന്ദാപുരത്തുണ്ടായ വാഹനാപകടത്തില്‍ തലശ്ശേരി സ്വദേശിനി മരിച്ചു



ചൊക്ലി: കുന്ദാപുരത്തുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു. ചൊക്ലി നിടുമ്ബ്രം സ്വദേശി തൈപ്പറമ്ബത്ത് മുനവ്വറിന്റെ ഭാര്യയും തലശ്ശേരി സൈദാർ പള്ളിയിലെ അബ്ദുള്ളാസില്‍ അബ്ദുള്ളയുടെ മകളുമായ സമീറ (35) ആണ് മരിച്ചത്.

കാറില്‍ കൂടെയുണ്ടായിരുന്ന ഭർത്താവ് മുനവ്വറിനും മകൻ സഹലിനും ഗുരുതര പരിക്കേറ്റു. ഇവരെ മണിപ്പാല്‍ കെ.എം.സി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിയോടെ മഹാരാഷ്ട്രയിയിലെ സാംഗ്ലിയിലെ മീറേജില്‍ നിന്ന് സ്വദേശമായ ചൊക്ലിയിലേക്ക് തിരിക്കവെ കുന്ദാപുരത്ത് വെച്ചാണ് അപകടം ഉണ്ടായത്. സമീറ ഓടിച്ച കാർ ഫ്ലൈ ഓവറില്‍ നിന്ന് താഴ്ചയിലേക്ക് വീഴുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് വെച്ച്‌ തന്നെ സമീറ മരണപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group