Join News @ Iritty Whats App Group

'കേരളാസ്‌റ്റോറി പ്രദര്‍ശനം' തെറ്റായ വ്യാഖ്യാനം നല്‍കുമെന്ന് ആശങ്ക ; താമരശ്ശേരി രൂപത താല്‍ക്കാലികമായി പിന്മാറിയേക്കും


കോഴിക്കോട്: കേരളാസ്‌റ്റോറി പ്രദര്‍ശനത്തില്‍ നിന്നും താമരശ്ശേരി രൂപത താല്‍ക്കാലികമായി പിന്മാറിയേക്കുമെന്ന് സൂചന. സിനിമ പ്രദര്‍ശിപ്പിക്കാന്‍ എടുത്ത സമയം തെറ്റായ വ്യാഖ്യാനം നല്‍കുമോ എന്ന ആശങ്കയില്‍ തല്‍ക്കാലം സിനിമ പ്രദര്‍ശിപ്പിക്കുന്നത് മാറ്റി വെയ്ക്കാനാണ് ആലോചിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്തെ പ്രദര്‍ശനം തെറ്റായ വ്യാഖ്യാനം നല്‍കുമെന്നാണ് വിലയിരുത്തല്‍.

ഇക്കാര്യത്തില്‍ രൂപതാ തലത്തില്‍ ൈവകിട്ട് യോഗം ചേരുന്നുണ്ട്. രൂപതക്ക് കീഴിലെ എല്ലാ കെ.സി.വൈ.എം യൂണിറ്റുകളിലും വൈകിട്ട് മൂന്ന് മണിക്ക് ശേഷം പ്രദര്‍ശനം നടത്താനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്. സിനിമ പ്രദര്‍ശിപ്പിക്കുന്നത് തെറ്റായ രാഷ്ട്രീയ സന്ദേശം നല്‍കുമെന്ന് കെസിബിസിയും സിറോ മലബാര്‍ സഭയും നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ സിനിമ നേരത്തേ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതക്ക് അഭിനന്ദനവുമായി താമരശേരി രൂപത രംഗത്തെത്തുകയും പ്രണയക്കെണിക്ക് എതിരായ ബോധവത്കരണം എന്ന നിലയിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത് എന്ന നിലപാട് എടുക്കുകയും ചെയ്തിരുന്നു.

കേരള സ്റ്റോറി പ്രദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട 'മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്' എന്ന ഡോക്യുമെന്ററി എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള പളളിയില്‍ പ്രദര്‍ശനം നടത്തിയിരുന്നു. സാന്‍ജോപുരം പള്ളിയിലെ നൂറിലേറെ വരുന്ന വേദപഠനം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group