കരിക്കോട്ടക്കരി : എടൂർ കരിക്കോട്ടക്കരി മലയോര ഹൈവേയില്‍ കൊട്ടുകപ്പാറ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു.
കാർ യാത്രികരായ എടൂർ സ്വദേശികളായ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. അപകടത്തില്‍ പെട്ടവരെ ഓടിക്കൂടിയ നാട്ടുകാർ കാറില്‍ നിന്നും പുറത്തെടുത്ത് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു;അഞ്ചു പേർക്ക് പരിക്ക്
News@Iritty
0
Post a Comment