കൊച്ചി: കാഴ്ചയിൽ റോബിൻഹുഡെങ്കിൽ സ്വഭാവത്തിൽ കൊച്ചുണ്ണിയാണ് സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ബിഹാർ സ്വ മുഹമ്മദ് ഇർഫാൻ.
മോഷ്ടിച്ചു കിട്ടുന്ന പണത്തിന്റെ ഒരു വിഹിതം ഇയാൾ പാവങ്ങൾക്ക് വിതരണം ചെയ്യും. പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് വിടുന്നതിന് മുൻകൈ എടുക്കും.
കോൺക്രീറ്റ് റോഡുകളുടെ നിർമാണപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തും ഇവയൊക്കെയാണ് ഇർഫാന്റെ രീതി. സീതാമർഹിയിലെ ജില്ലാപരിഷത്ത് അധ്യക്ഷനെന്ന ബോർഡ് വച്ച കാറിലാണ് ഇർഫാൻ മോഷ്ടിക്കാൻ പോകുന്നത്. ഇയാളുടെ ഭാര്യ ഗുൽഷൻ പർവീൺ ജില്ലാ പരിഷത്ത് അധ്യക്ഷയാണ്.
റോബിൻഹുഡ് സിനിമകളിൽ ആകൃഷ്ടനായാണ് താൻ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് ഒരിക്കൽ പിടിയിലായപ്പോൾ ഇർഫാൻ പോലീസിനോട് പറഞ്ഞിരുന്നു. ജോഷിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ഇർഫാനെ പിടികൂടുന്നതിൽ നിർണായക വഴിത്തിരിവായി. കൊച്ചിയിൽ നടത്തിയ മോഷണത്തിനു ശേഷം കാറിൽ രക്ഷപ്പെട്ട ഇർഫാനെ ഉഡുപ്പിയിൽ നിന്നാണ് അറസ്റ്റുചെയ്തത്.
Post a Comment