അബുദാബി: അബുദാബിയില്‍ അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ ബാപ്‌സ് ഹിന്ദു മന്ദിറില്‍ ആദ്യ റമദാന്‍ പരിപാടി സംഘടിപ്പിച്ചു. വിവിധ മത, സാസ്‌കാരിക പശ്ചാത്തലത്തില്‍ നിന്നുമുള്ളവരുടെ സംഗമമായിരുന്നു പരിപാടിയുടെ പ്രത്യേകത. 'ഒംസിയത്ത്' എന്ന പേരിലാണ് റമദാന്‍ പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങില്‍ യു.എ.ഇ സഹിഷ്ണുത -സഹവർതിത്വ കാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, വിദേശ വ്യാപാര വകുപ്പ് സഹമന്ത്രി ഡോ. ഥാനി ബിൻ അഹമ്മദ് അൽ സയൂദി, കമ്യൂണിറ്റി ഡെവലപ്മെന്റ് വകുപ്പ് ചെയർമാൻ ഡോ. മുഗീർ ഖാമിസ് അൽ ഖൈലി എന്നിവർ പങ്കെടുത്തു. റബ്ബി, വികാരി, ബോറ, സിഖ് എന്നിങ്ങനെ വിവിധ മതപുരോഹിതന്മാർ, ഗവൺമെൻറ് വകുപ്പുകളുടെ തലവന്മാർ, അംബാസഡർമാർ, നയതന്ത്രജ്ഞർ, സമുദായ നേതാക്കൾ, കലാകാരന്മാർ, സംരംഭകർ, വിദേശ അതിഥികൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
Post a Comment