മട്ടന്നൂർ: ചാലോട് മുട്ടന്നൂർ അപ്പാർട്ട്മെന്‍റില്‍ നിന്നും എംഡിഎംഎയുമായി യുവതിയടക്കം രണ്ടു പേരെ മട്ടന്നൂർ പോലീസ് അറസ്റ്റു ചെയ്തു.
ഇന്നലെ പുലർച്ച ഒന്നരയോടെ നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ രഹസ്യവിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ മുട്ടന്നൂരിലെ അപ്പാർട്ട്മെന്‍റില്‍ നടത്തിയ പരിശോധനയിലാണ് 0.89 ഗ്രാം എംഡിഎ സഹിതം രണ്ടു പേരെ പിടികൂടിയത്. എംഡിഎംഎ സ്വന്തം ഉപയോഗത്തിനും വില്പനയ്ക്കുമായി സൂക്ഷിച്ചതാണെന്നാണ് പോലീസിന് ലഭിച്ച വിവരം. പിടിയിലായവർ അപ്പാർട്ട്മെന്‍റില്‍ റൂം വാടകയ്ക്കെടുത്ത് താമസിച്ചുവരികയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം മട്ടന്നൂർ കോടതിയില്‍ ഹാജരാക്കി.
Post a Comment