ഇരിട്ടി: ഇരിട്ടി- മട്ടന്നൂർ കെ എസ് ടി പി റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. പുന്നാട് കുളം ബസ്റ്റോപ്പിന് സമീപമായാണ് ഗർത്തം ശ്രദ്ധയിൽപ്പെട്ടത്. അടുത്തിടെ രണ്ട് ഇരുചക്ര വാഹനങ്ങൾ കഴിയിൽ വീണ് അപകടത്തിൽപ്പെട്ടതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇരിട്ടിയിൽ നിന്നും മട്ടന്നൂരിലേക്ക് പോകുമ്പോൾ റോഡിന്റെ ഇടതുവശത്താണ് കുഴി. നേരത്തെ ചെറിയൊരു ദ്വാരം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. കുറച്ച് ദിവസങ്ങളൾക്കുള്ളിൽ വലുതാവുകയും തുടർച്ചയായ ദിവസങ്ങളിൽ കുഴിയിൽ വീണ് ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെട്ടതോടെയാണ് കുഴിയോട് ചേർന്ന റോഡിന്റെ ഉൾഭാഗത്ത് വലിയ ഗർത്തം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഗർത്തത്തിന് ചുറ്റും കമ്പുകൾ സ്ഥാപിച്ചും ചുമപ്പ് തുണികൊണ്ട് മുന്നറിയിപ്പ് സൂചനയും നൽകിയിരിക്കുകയാണ് നാട്ടുകാർ. കോടികൾ മുടക്കിയാണ് കെ എസ് ടി പി റോഡ് നവീകരണം പൂർത്തിയാക്കിയത്. എന്നാൽ ഈ സമയങ്ങളിലൊന്നും തന്നെ ഗർത്തം ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. ഇപ്പോൾ ഭാരംകൂടിയ വലിയ വാഹനങ്ങൾ കടന്നുപോകാൻ തുടങ്ങിയതോടെ റോഡിന്റെ ഗർത്തം രൂപംകൊണ്ട ഭാഗം വലിയ കുഴിയായി രൂപപ്പെട്ടത്. ഗർത്തം കണ്ടെത്തിയ ഭാഗത്ത് ശാസ്ത്രീയ പരിശോധന നടത്തി ബലപ്പെടുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ദിനം പ്രതി നൂറുകണക്കിന് യാത്രവാഹനങ്ങളും അതിലേറെ ചരക്കു വാഹനങ്ങളും കടന്നുപോകുന്ന ഭാഗമാണിത്.
ഇരിട്ടി- മട്ടന്നൂർ റോഡിൽ പുന്നാട് കുളം സ്റ്റോപ്പിൽ കെ എസ് ടി പി റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു; അപകട ഭീഷണി
News@Iritty
0
Post a Comment