Join News @ Iritty Whats App Group

പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തില്‍ ; ആലത്തൂരിലും വയനാട്ടിലും ഇരുവര്‍ക്കും പരിപാടികള്‍







തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണത്തിനായി പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്താണ് എത്തുക. രാഹുല്‍ഗാന്ധി രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വയനാട്ടിലേക്കാണ് എത്തുക.

വയനാട്ടില്‍ രാവിലെ ഒന്‍പതരയ്ക്ക് നീലഗിരി ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധി ബത്തേരി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവടിങ്ങളില്‍ റോഡ് ഷോ നടത്തും. അതിന് ശേഷം പുല്‍പ്പള്ളിയിലെ കര്‍ഷക സംഗമത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ മാനന്തവാടി ബിഷപ്പുമായി കൂടിക്കാഴ്ചയും നടത്തും. വൈകീട്ട് കോഴിക്കോട്ടെ യുഡിഎഫ് റാലിയിലും പങ്കെടുക്കും.

മൈസൂരുവില്‍ നിന്ന് വിമാനമാര്‍ഗം രാത്രി പത്ത് മണിയോടെ മോദി കൊച്ചി വിമാനത്താവളത്തിലെത്തില്‍ ഇറങ്ങിയിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസിലാണ് രാത്രി തങ്ങിയത്. രാവിലെ 9 മണിയോടെ ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്താണ് ആദ്യ പൊതുപരിപാടിയും റോഡ് ഷോയും. ഇവിടെ നിന്ന് കാട്ടാക്കടയിലേക്കാണ് പോകുന്നത്. ജനുവരി മുതല്‍ ഇത് ഏഴാം തവണയാണ് മോദി കേരളത്തിലെത്തുന്നത്.

പ്രധാനമന്ത്രിക്ക് ഇന്ന് തമിഴ്‌നാട്ടിലും പൊതുയോഗമുണ്ട്. കേരളത്തിലെ പരിപാടികള്‍ പൂര്‍ത്തിയാക്കി തമിഴ്‌നാട്ടില്‍ എത്തുന്ന നരേന്ദ്ര മോദി, വൈകീട്ട് 4:15ന് തിരുനെല്‍വേലിയില്‍ ബിജെപി പൊതുയോഗത്തില്‍ പ്രസംഗിക്കും. സംസ്ഥാനത്ത് ബിജെപിക്ക് ഏറ്റവും കൂടുതല്‍ ജയസാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലമായ തിരുന്നേല്‍വേലിയില്‍, പാര്‍ട്ടിയുടെ നിയമസഭ കക്ഷി നേതാവ് നൈനാര്‍ നാഗേന്ദ്രന്‍ ആണ് സ്ഥാനാര്‍ഥി. ഈ വര്‍ഷം എട്ടാം തവണയാണ് മോദി തമിഴ്‌നാട് സന്ദര്‍ശിക്കുന്നത്. മോദിക്ക് നാളെയും തമിഴ്‌നാട്ടില്‍ പരിപാടികള്‍ ഉണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group