ബംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിലെ കോളജ് കാമ്പസിനുള്ളിൽ കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമത്തിന്റെ മകൾ നേഹ (23) യെ മുൻ സഹപാഠി കൊലപ്പെടുത്തി.
ബിവിബി കോളജിലെ ഒന്നാം വർഷ മാസ്റ്റേഴ്സ് ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ) വിദ്യാർഥിനിയായിരുന്നു നേഹ. സംഭവത്തിൽ പ്രതിയായ ബംഗളൂരു ബെലഗാവി ജില്ലയിലെ ഫയാസിനെ (23) പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് 4.45 ഓടെയാണ് സംഭവം നടന്നത്. നേഹയുടെ മുൻ സഹപാഠിയായിരുന്നു ഫയാസ്. ഫയാസ് നേഹയെ കത്തികൊണ്ട് പലതവണ കുത്തുന്നതും ഓടിപ്പോകുന്നതും കാമ്പസിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഫയാസിന്റെ പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നു പോലീസ് പറയുന്നു.
നേഹയുടെ കൊലപാതകത്തിൽ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഹിന്ദു അനുകൂല സംഘടനകളും ബിജെപി അനുഭാവികളും വിദ്യാനഗർ പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
Post a Comment