Join News @ Iritty Whats App Group

ഹൈറിച്ച് കേസന്വേഷണം സിബിഐക്ക്,സംസ്ഥാന സർക്കാർ ഉത്തരവിറക്കി, 750 കോടിയുടെ തട്ടിപ്പെന്ന് ആഭ്യന്തര വകുപ്പ്


തിരുവനന്തപുരം: ഹൈറിച്ച് തട്ടിപ്പ് കേസ്അന്വേഷണം സിബിഐക്ക് വിട്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.ഡിജിപിയുടെ ശുപാർശ പ്രകാരമാണ് നടപടി.നിലവിൽ ക്രൈം ബ്രാഞ്ചിന്‍റെ സാമ്പത്തിക പരിശോധ വിഭാഗമാണ് അന്വേഷണം നടത്തുന്നത്.ക്രൈം ബ്രാഞ്ച് അന്വേഷണത്തെക്കാൾ കേന്ദ്ര ഏജൻസിക്ക് കൈമാറുന്നത് അഭികാമ്യമെന്നാണ് ഡിജിപിയുടെ വിലിയിരുത്തല്‍.
ഇഡിയും കേസന്വേഷണം നടത്തുകയാണ്.750 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ കണക്ക്.

മൾട്ടിലെവൽ മാർക്കറ്റിംഗ് ബിസിനസിന്‍റെ മറവിൽ ആയിരത്തി അറുനൂറ് കോടിയിലേറെ രൂപ വിവിധ വ്യക്തികളിൽ നിന്ന് ശേഖരിച്ച ഹൈറിച്ച് ഉടമകൾ ഒടിടി ഫ്ലാറ്റ് ഫോമിന്‍റെ പേരിലും ഇടപാട് നടത്തിയെന്നാണ് ഇഡി കണ്ടെത്തൽ .ഓഹരി വാഗ്ദാനം ചെയ്ത് ഒരാളിൽ നിന്ന് അഞ്ച് ലക്ഷം വീതം 200 ലേറെ പേരിൽ നിന്ന് പണം പിരിച്ചതായാണ് കണ്ടെത്തൽ.ഏതാണ്ട് 12 ലക്ഷംത്തിലേറെ വരിക്കാർ ഉണ്ടെന്നും അവകാശപ്പെട്ടിരുന്നു. ഹൈറിച്ച് ഒടിടി എന്ന പേരിൽ ഉടമകൾ പുറത്തിറക്കിയ ഈ ഫ്ലാറ്റ് ഫോം വാങ്ങിയത് വിജേഷ് പിള്ളയിൽ നിന്നാണെന്നാണ് ചോദ്യം ചെയ്യലിൽ പ്രതാപനും ഭാര്യ ശ്രീനയും നൽകിയ മൊഴി. എത്രകോടിരൂപയാണ് വിജേഷ് പിള്ളയക്ക് നൽകിയതെന്നതടക്കം ഇഡി പരിശോധിക്കുന്നുണ്ട്. നേരത്തെ സ്വർണ്ണകടത്ത് കേസ് ഒത്തുതീർ‍പ്പാക്കാൻ വിജേഷ് പിള്ള സമീപിച്ചെന്നും 30 കോടി വാഗ്ദാനം ചെയ്തെന്നും സ്വപ്ന സ്വപ്ന സുരേഷ് ആരോപണം ഉന്നയിക്കുകയും സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയും ചെയ്യുന്നുണ്ട്. ഇതേ വിജേഷിനെതിരെയാണ് ഹൈറിച്ച് കേസിലും അന്വേഷഷണം നടക്കുന്നത്

Post a Comment

Previous Post Next Post
Join Our Whats App Group