Join News @ Iritty Whats App Group

ബെംഗളുരു പാര്‍ക്കില്‍ 45കാരന്‍ 25കാരിയായ മുന്‍കാമുകിയെ കുത്തിക്കൊന്നു; പ്രതിയെ അടിച്ച് കൊന്ന് യുവതിയുടെ അമ്മ


ബംഗളൂരു: ബെംഗളുരു നഗരത്തെ ഞെട്ടിച്ച രണ്ട് കൊലപാതങ്ങളാണ് കഴിഞ്ഞദിവസം നടന്നത്. ഇവന്റ് മാനേജറായ 45കാരന്‍ മുന്‍ കാമുകിയായ 25 കാരിയെ സൗത്ത് ബെംഗളുരു പാര്‍ക്കില്‍ വച്ച് കുത്തി കൊലപ്പെടുത്തി. തുടര്‍ന്ന് യുവതി അമ്മ മകളുടെ ഘാതകനെ ഹോളോ ബ്രിക്‌സ് കൊണ്ട് ഇടിച്ചു കൊന്നു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. 44 കാരനായ സുരേഷും 26കാരിയായ അനുഷയും ഒരെ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഇവർ തമ്മിൽ അഞ്ച് വർഷത്തോളമായി പ്രണയത്തിലായിരുന്നു. ബന്ധത്തിൽ നിന്ന് യുവതി പിന്മാറാൻ ശ്രമിച്ചതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

വ്യാഴാഴ്ച കണ്ട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സുരേഷാണ് അനുഷയോട് അമ്പലത്തിൻ്റെ അടുത്തുളള പാർക്കിൽ വരാൻ ആവശ്യപ്പെട്ടത്. എന്നാൽ യുവാവ് കാണണം എന്ന് ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം യുവതി അമ്മയുമായി പങ്കുവെച്ചിരുന്നു. അതിനാൽ തന്നെ യുവതിയോടൊപ്പം അമ്മയും പാർക്കിലേക്ക് എത്തിയിരുന്നു. ഇരുവരും സംസാരിക്കവേ അമ്മ മാറിനിൽകുകയായിരുന്നു.

സംസാരിക്കവേ പ്രകോപിതനായ സുരേഷ് അനുഷയെ കത്തി ഉപയോ​ഗിച്ച് നിരവധി തവണ കുത്തുകയായിരുന്നു. ഇത് കണ്ട് എത്തിയ യുവതിയുടെ അമ്മ സുരേഷിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ രണ്ട് എഫ്ഐആർ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. അനുഷയെ കൊലപ്പെടുത്തിയതിന് സുരേഷിനെതിരെയും സുരേഷിനെ കൊലപ്പെടുത്തിയതിന് അനുഷയുടെ അമ്മ ​ഗീതക്ക് എതിരെയുമാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്.

Post a Comment

Previous Post Next Post
Join Our Whats App Group