Join News @ Iritty Whats App Group

3 വയസുകാരനെ മടിയിൽ ഇരുത്തി ഡ്രൈവിംഗ്; എഐ ക്യാമറയിൽ കുടുങ്ങി, ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്


കോഴിക്കോട്: കോഴിക്കോട് പുറക്കാട്ടിരിയിൽ മൂന്ന് വയസുകാരനെ മടിയിൽ ഇരുത്തി കാര്‍ ഓടിച്ച മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് ആർടിഒയുടെ നടപടി. തിരക്കേറിയ റോഡിലായിരുന്നു കഴിഞ്ഞ മാസം പത്തിന് അപകടകരമായ ഡ്രൈവിംഗ്. എഐ കാമറയിൽ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ ഉടമയോട് വിശദീകരണം തേടിയതിനുശേഷമാണ്‌ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group