Join News @ Iritty Whats App Group

ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പത്തൊമ്പതുകാരി മുങ്ങിമരിച്ചു, 2 പേർ ഗുരുതരാവസ്ഥയിൽ



പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുഴയിൽ മുങ്ങിപ്പോയ 3 പേരിൽ ഒരാൾ മരിച്ചു. ചെർപ്പുള സ്വദേശിനി റിസ്വാന (19) യാണ് മുങ്ങി മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധുക്കളായ രണ്ടു യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊടുവാളിപ്പുറം സ്വദേശിയായ ബാദുഷയും കരിവാരക്കുണ്ട് സ്വദേശിയായ ദീന മെഹ്ബയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇരുവരേയും മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മൂവരും പുഴയിൽ മുങ്ങിപ്പോകുകയായിരുന്നു. നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് ഇവരെ കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും റിസ്വാനയുടെ ജീവൻ നഷ്ടമായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group