ന്യുഡല്‍ഹി: കര്‍ണാടകയില്‍ കുഴല്‍ക്കിണറ്റില്‍ വീണ രണ്ടുവയസ്സുകാരന് 18 മണിക്കൂറിനു ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി. ലചയന്‍ ഗ്രാമത്തില്‍ 16 അടി താഴ്ചയിലാണ് കുട്ടി വീണത്. ബുധനാഴ്ച വൈകിട്ട് 6.30 ഓടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
അടുത്ത വീട്ടില്‍ കളിക്കാന്‍ പോയ കുട്ടി കിണറ്റില്‍ വീഴുകയായിരുന്നു. തലകീഴായാണ് വീണതെന്ന് സംശയമുണ്ടായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍ക്കാരാണ് വീവരം കുടുംബത്തെയും അധികൃതരെയും അറിയിച്ചത്് കുഴല്‍ക്കിണറിന് സമീപം 21 അടി താഴ്ചയില്‍ എക്‌സവേറ്റര്‍ ഉപയോഗിച്ച് മറ്റൊരു കുഴിയെടുത്ത് കുട്ടിയെ പുറത്തെടുത്തത്.
കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഓക്‌സിജനും അടിയന്തര വൈദ്യസഹായത്തിനുള്ള മരുന്നുകളും മറ്റുമായി മെഡിക്കല്‍ സംഘവും സ്ഥലത്ത് തമ്പടിച്ചിരുന്നു. കുട്ടിയെ പുറത്തെടുത്താലുടന്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സും തയ്യാറാക്കി നിര്‍ത്തിയിരുന്നു.
Post a Comment