എസ്.ബി.ഐ യോനോ കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യണമെന്ന മെസേജ് കണ്ട് ലിങ്ക് തുറന്നുകൊടുത്ത കോടിയേരി സ്വദേശിക്ക് 25,001 രൂപ നഷ്ടപ്പെട്ടു.അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഫോണില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് നല്‍കിയതിന് പിന്നാലെയാണ് എസ്.ബി.ഐ.
അക്കൌണ്ടില്‍ നിന്നും തുക നഷ്ടപ്പെട്ടത്.മറ്റൊരു പരാതിയില്‍ വ്യാജ വെബ്‌സൈറ്റ് വഴി ലോണിന് അപേക്ഷിച്ച കണ്ണൂർ താണ സ്വദേശിയായ യുവാവിന് 14,081 രൂപ നഷ്ടപ്പെട്ടു . പ്രോസിസ്സിംഗ് ഫീസ് എന്ന വ്യാജേന ആണ് തട്ടിപ്പിനിരയാക്കിയത്.ഇൻസ്റ്റഗ്രാമില്‍ വ്യാജപരസ്യം കണ്ട് മുൻകൂട്ടി പണം നല്‍കി സാധനം ഓർഡർ ചെയ്ത കൂത്തുപറമ്പ് സ്വദേശിയായ യുവതിയെ ഗുണനിലവാരമില്ലാത്ത മറ്റൊരു സാധനം നല്‍കി കബളിപ്പിച്ച സംഭവവും പുറത്തുവന്നിട്ടുണ്ട്.
Post a Comment