കൊച്ചി: പ്രഭാതനടത്തത്തിനിടെ ടോറസ് ലോറിയിടിച്ച് ഒരാള്‍ മരിച്ചു. കണ്ണൂർ സ്വദേശി അബ്ദുള്‍ സത്താറാണ് മരിച്ചത്.
ലേക് ഷോർ ആശുപത്രിക്കു സമീപം ദേശീയപാതയില്‍ നെട്ടൂർ പാലത്തിലാണ് അപകടം. രാവിലെ വ്യായാമത്തിനിറങ്ങിയ അബ്ദുള്‍ സത്താർ പാലം കയറിയിറങ്ങവേ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലെത്തിയ അബ്ദുള്‍ സത്താർ കുടുംബസമേതം ആശുപത്രിക്കു സമീപം താമസിച്ചുവരികയായിരുന്നു. സംഭവത്തില്‍ പനങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടോറസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
Post a Comment