Join News @ Iritty Whats App Group

ഭക്ഷണം കഴിച്ച് വിശ്രമിക്കവെ കുഴഞ്ഞുവീണ പ്ലസ് ടു വിദ്യാർഥിനി മരിച്ചു


അരൂർ: കുഴഞ്ഞു വീണ് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു. തോപ്പുംപടി അറക്കൽ വീട്ടിൽ പ്രിയങ്ക കന്തസ്വാമി (17) ആണ് മരിച്ചത്. എറണാകുളം ചിന്മയ വിദ്യാലയയിലെ പ്ലസ് ടു വിദ്യാർഥിനിയാണ് പ്രിയങ്ക. അരൂരിലുള്ള കൂട്ടുകാരികളുടെ വീടുകളിൽ വിരുന്ന് എത്തിയതായിരുന്നു. ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ നെട്ടൂർ ലെയ്ക്ക് ഷോർ ആശുപതിയിൽ എത്തിച്ചുവെങ്കിലും ശനിയാഴ്ച പുലർച്ചെ മരിച്ചു. വെള്ളിയാഴ്ച്ചയാണ് പ്രിയങ്ക അരൂരിൽ എത്തിയത്. നാഗർകോവിൽ സ്വദേശികളായ ഇവർ ഇരുപതു വർഷമായി എറണാകുളം പള്ളൂരുത്തിയിലാണ് താമസം. കന്തസ്വാമി, പ്രത്മ ദമ്പതികളുടെ മകളാണ്. ഷൺമുഖ പ്രിയയാണ് സഹോദരി.

Post a Comment

Previous Post Next Post
Join Our Whats App Group