തളിപ്പറമ്ബ്: പ്രണയം നടിച്ച് 17 കാരിയെ പീഡിപ്പിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയില്‍ യുവാവിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.
കാഞ്ഞിരങ്ങാട് കുമ്മായച്ചൂളക്ക് സമീപം ഇറ്റിക്കല്‍ ആഗ്നല്‍ മാത്യുവിനെയാണ് (22) തളിപ്പറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്ബ് പൊലിസ് പരിധിയിലെ പെണ്‍കുട്ടിയെ ആഗ്നല്‍ മാത്യു പല സ്ഥങ്ങളിലായി കൊണ്ടുപോയി പീഡിപ്പിക്കുകയും യുവതിയുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകർത്തുകയും ചെയ്തിരുന്നു. യുവാവിന് വേറെയും പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്ന് മനസ്സിലായതോടെ ബന്ധത്തില്‍ നിന്ന് പിന്മാറിയ പെണ്‍കുട്ടിയെ തന്റെ കൈവശമുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ മൊബൈല്‍ തട്ടിയെടുക്കുകയും ചെയ്തു.
മാർക്കറ്റിങ് കോഴ്സിനായി എറണാകുളത്തേക്ക് പോയ യുവാവിനെ പരാതിയെ തുടർന്ന് എസ്.ഐ ഷിബു പോള്‍, സി.പി.ഒ അരുണ്‍, ഡ്രൈവർ വിനീഷ് എന്നിവരടങ്ങിയ സംഘം ഏറണാകുളത്തെത്തിയാണ് കസ്റ്റഡിയിലെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥൻ തളിപ്പറമ്ബ് ഡിവൈ.എസ്.പി പി. പ്രമോദിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post a Comment