Join News @ Iritty Whats App Group

ചൂട് വര്‍ധിക്കുന്നു; പതിനൊന്നുകാരന് സൂര്യഘാതത്തെ തുടര്‍ന്ന് പൊള്ളലേറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ധിക്കുന്നു. പാലക്കാട് മണ്ണാര്‍ക്കാട് പതിനൊന്നുകാരന് സൂര്യാഘാതമേറ്റുവെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്.സൂര്യഘാതമേറ്റ് പൊള്ളലേറ്റിരിക്കുന്നത് ശ്രീരാജിനാണ്. സംഭവം നടന്നത് ശനിയാഴ്ച്ച ഉച്ചയ്ക്കായിരുന്നു.ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇപ്പോള്‍ ആരോഗ്യ നില തൃപ്തികരമാണ്.
അതേ സമയം
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തേ അറിയിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി മാസം തന്നെ സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെട്ടത്. മാര്‍ച്ചില്‍ ഇനി ചൂടിന് ആശ്വാസമായി വേനല്‍ മഴ എപ്പോള്‍ എത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ചൂട് കനക്കുന്ന സാഹചര്യത്തില്‍ സൂര്യാഘാതത്തിനും സൂര്യാതപത്തിനുമെല്ലാം സാധ്യത കൂടുതലായതിനാല്‍ നല്ലതുപോലെ വെയിലുള്ള സമയത്ത്, പ്രത്യേകിച്ച് ഉച്ചസമയത്ത് കഴിയുന്നതും അധികസമയം സൂര്യപ്രകാശമേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയത്ത് വിശ്രമം നല്‍കണമെന്ന് ലേബര്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിഷേധിച്ച് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നുണ്ടോ എന്ന് തൊഴില്‍ വകുപ്പ് പരിശോധിക്കുന്നുമുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group