പത്തനംതിട്ട: കോൺഗ്രസുകാർ രാജ്യംവിട്ട് പാകിസ്ഥാനിൽ പോകുന്നതാണ് നല്ലതെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ അനിൽ ആന്‍റണി. രാജ്യദ്രോഹിയായ ആന്‍റോ ആന്‍റണിക്ക് വേണ്ടി പത്തനംതിട്ടയിൽ വോട്ട് തേടാൻ എ.കെ. ആന്‍റണി വരില്ലെന്നാണ് കരുതുന്നത്. നരേന്ദ്രമോദി പ്രചാരണത്തിന് എത്തിയ മണ്ഡലത്തിൽ ഇനി ആര് വന്നിട്ടും കാര്യമില്ലെന്നും അനിൽ കെ ആന്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ക്ക് ഇവിടെ പ്രത്യേകിച്ച് രാഷ്ട്രീയ ഭാവി കാണുന്നില്ല. അവര്‍ക്ക് നല്ലത് പാകിസ്താനില്‍ പോയി അവിടെ പാര്‍ട്ടി യൂണിറ്റ് ഉണ്ടാക്കി അവിടത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതാണ് നല്ലതെന്ന് അനില്‍ ആന്‍റണി പറഞ്ഞു. എകെ ആന്‍റണി പാര്‍ലമെന്‍റ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചയാളാണെന്നും സജീവമായി കോണ്‍ഗ്രസിലുള്ളവരോടാണ് ഇക്കാര്യം പറയുന്നതെന്നും അനില്‍ ആന്‍റണി പറഞ്ഞു.
ആന്‍റോ ആന്‍റണി തീവ്ര മനോഭാവമുള്ള ചില ന്യൂനപക്ഷ വോട്ടുകള്‍ക്ക് വേണ്ടി രാജ്യദ്രോഹം പറഞ്ഞ വ്യക്തിയാണ്. രാജ്യസ്നേഹിയായ ഒരു വ്യക്തിയും ആന്‍റോ ആന്‍റണിക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന് കരുതുന്നില്ല. ലോകത്തിലെയും ഇന്ത്യയിലെയും ഏറ്റവും ജനസമ്മതനായ നരേന്ദ്ര മോദിയാണ് ഇവിടെ പ്രചാരണത്തിന് ആദ്യമെത്തിയത്.ആര് ഇവിടെ വന്നാലും നരേന്ദ്ര മോദി വന്നതിനൊപ്പം എത്താനാകില്ലെന്നും അനില്‍ ആന്‍റണി പറഞ്ഞു.
Post a Comment