Join News @ Iritty Whats App Group

കെജ്‌രിവാളിന് ഇന്ന് നിർണായകം; ഇഡി അറസ്റ്റിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും


മദ്യനയ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെതിരായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് പരിഗണിക്കും. ഡൽഹി ഹൈക്കോടതിയാണ് ഹർജി പരിഗണിക്കുക. ഇഡി നടപടി നിയമവിരുദ്ധമെന്ന് ഹർജിയിൽ വാദം. അതേസമയം കെജ്‌രിവാളിനായി തിഹാർ ജയിലിൽ സെൽ തയ്യാറാക്കിയിരിക്കുകയാണ് അധികൃതർ. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടാലുള്ള മുൻകരുതൽ നടപടി മാത്രമാണിതെന്നാണ് പ്രതികരണം.

അതിനിടെ മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‍രിവാൾ ഭരണം തുടരുന്നതിനെതിരെ ബിജെപി പരാതി നല്കി. കസ്റ്റഡിയിൽ ഇരുന്ന് ഭരിക്കുന്നത് അധികാര ദുർവിനിയോഗം ആണെന്നാണ് ബിജെപിയുടെ പരാതി. ലഫ്റ്റനൻറ് ഗവർണ്ണർക്കാണ് രേഖാമൂലം പരാതി നല്കിയത്. ലഫ്റ്റനൻറ് ഗവർണ്ണർ നിയമവശം പരിശോധിക്കുകയാണ്. കസ്റ്റഡിയിലിരുന്ന് കെജ്‌രിവാൾ ഡൽഹിയിലെ ഭരണ നിർവഹണവുമായി ബന്ധപ്പെട്ട ഉത്തരവുകൾ ഇറക്കുന്നതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.

കെജ്‌രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ അനുവദിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുമ്പോഴും സൗജന്യ മരുന്നും പരിശോധനകൾ തുടരുന്നതുമായി ബന്ധപ്പെട്ടും ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ടും ഉത്തരവുകൾ പുറത്തിറങ്ങുന്നുണ്ട്. എന്നാൽ ഇഡിയുടെ കസ്റ്റഡിയിലിരിക്കുന്ന സമയത്തും തന്നേക്കുറിച്ചല്ല കെജരിവാൾ ചിന്തിക്കുന്നതെന്നും മറിച്ച് ഡൽഹിയിലെ ജനങ്ങളെക്കുറിച്ചും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചുമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി അതിഷി പ്രതികരിച്ചിരുന്നു. കേന്ദ്ര ഏജൻസികളുടെ അറസ്റ്റൊന്നും ഡൽഹിയിലെ ജനങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നിന്നും കെജരിവാളിനെ തടയാനാകില്ലെന്നും മന്ത്രി അതിഷി വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group