Join News @ Iritty Whats App Group

ബൈക്ക് മരത്തിലേക്ക് ഇടിച്ചുകയറി, മൈസുരുവില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം



മൈസുരുവില്‍ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മൈസുരു അമൃത വിദ്യാപീഠത്തിലെ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥികളായ കൊല്ലം സ്വദേശി അശ്വിന്‍ പി.നായര്‍, മൈസുരുവില്‍ സ്ഥിര താമസമാക്കിയ മലയാളിയായ ജീവന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മൈസുരു കുവെമ്പു നഗറില്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. താമസ സ്ഥലത്ത് നിന്നും കണ്ണൂരിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടു.മൈസൂരു അമൃത വിദ്യാപീഠത്തിൽ അവസാന വർഷ ബി.സി.എ വിദ്യാർഥികളാണ് ഇരുവരും. കണ്ണൂരേക്കുള്ള യാത്രക്കിടെയാണ് അപകടം. മൃതദേഹങ്ങള്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ടോം – മിനി ദമ്പതികളുടെ മകനാണ് ജീവൻ. വിദ്യ, സ്നേഹ എന്നിവർ സഹോദരങ്ങളാണ്. ജീവൻ്റെ സംസ്കാരം ഞായറാഴ്ച വൈകിട്ട് 3ന് മൈസൂരു മൗണ്ട് കാർമൽ ചർച്ച് സെമിത്തേരിയില്‍ നടക്കും. അശ്വിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.

Post a Comment

Previous Post Next Post
Join Our Whats App Group