ഇരിട്ടി : കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പേരാവൂര്‍ തൊണ്ടിയില്‍ വീട്ടില്‍ നിന്നും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പേരാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജോണിനെയാണ് (64) അറസ്റ്റ് ചെയ്തത്. കുട്ടിച്ചാത്താന്‍ കണ്ടിയിലെ മുണ്ടയ്ക്കല്‍ ലില്ലിയാണ് (60) കൊല്ലപ്പെട്ടത്. പേരാവൂര്‍ പൊലീസ് പറയുന്നത്: കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട ഇയാളെ ശനിയാഴ്ച രാത്രി ഏഴുമണിയോടെ വീടിനടുത്തുളള റബര്‍ തോട്ടത്തില്‍ നിന്നാണ് പ്രദേശവാസികളുടെ സഹായത്തോടെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്.
പനി ബാധിച്ച് ദിവസങ്ങളോളം കണ്ണൂരിലെ ആശുപത്രിയിലായിരുന്ന ലില്ലിക്കുട്ടി ചികിത്സയ്ക്കുശേഷം മടങ്ങിയെത്തിയപ്പോഴാണ് കൊലപാതകം നടന്നത്. കാറില്‍ നിന്നും ഇറങ്ങി വീട്ടിലേക്ക് കയറുമ്ബോഴാണ് ഇവരെ ഭര്‍ത്താവ് ജോണ്‍ കൊടുവാള്‍ കൊണ്ട് വെട്ടിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന മകന്‍ ദിപീഷിന്റെ ഭാര്യാസഹോദരന്‍ ഉളിക്കല്‍ വാരിത്തടത്തില്‍ അനൂപിനെയും (25) തടയുന്നതിനിടെ വെട്ടിപരുക്കേല്‍പ്പിച്ചു.
പിന്നാലെ പരിഭ്രാന്തനായ ഇയാള്‍ ഉടന്‍ പുറത്തേക്ക് ഓടിയതിനുശേഷം ലില്ലിക്കുട്ടിയെ വീണ്ടും വെട്ടികൊല്ലുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ ലില്ലിക്കുട്ടിയെ പേരാവൂര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനൂപ് പേരാവൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post a Comment