തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് സ്വദേശി ഡോക്ടര്‍ അഭിരാമി ബാലകൃഷ്ണനെ (30)യാണ് മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളേജ് പി ടി ചാക്കോ നഗറിലെ ഫ്‌ളാറ്റില്‍ താമസിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് മുറി തുറക്കാത്തതിനെത്തുടര്‍ന്ന് മറ്റു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്നാണ് നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം മോര്‍ച്ചറിയില്‍. കൊല്ലം രാമന്‍കുളങ്ങര സ്വദേശി ഡോ. പ്രതീഷ് ആണ് ഭര്‍ത്താവ്. അച്ഛന്‍: ബാലകൃഷ്ണന്‍ നായര്‍. അമ്മ: രമാദേവി.
Post a Comment