ഇരിട്ടി: നഗരസഭയേയും മുഴക്കുന്ന് പഞ്ചായത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന അത്തി - ഊവ്വാപ്പള്ളി റോഡ് കയ്യേറി മതില്‍ നിർമിക്കുന്നതായി പരാതി.
റോഡിന്‍റെ ടാറിംഗ് നടത്തിയ ഭാഗത്തുനിന്നും ഒരുമീറ്റർ പോലും ദൂരപരിധി വയ്ക്കാതെ മതില്‍ നിർമിക്കുന്നതായാണ് പരാതി. അടുത്തിടെ കൈമാറ്റം ചെയ്യപ്പെട്ട സ്വകാര്യ വ്യക്തിയുടെ സ്ഥലം വാങ്ങിയ വ്യക്തിയാണ് മതില്‍ നിർമിക്കുന്നതെന്നാണ് പരാതി. റോഡിന്‍റെ മുഴക്കുന്ന് പഞ്ചായത്തിന്‍റെ പരിധിയില്‍ വരുന്ന ഭാഗത്തെ നിർമാണം ഭാഗികമായി പൂർത്തിയാക്കി. ഇരിട്ടി -പേരാവൂർ സംസ്ഥാന ഹൈവേയോട് ചേർന്ന് വരുന്ന ഇരിട്ടി നഗരസഭാ പരിധിയില്‍ വരുന്ന ഭാഗത്തെ നിർമാണമാണ് ഇന്നലെ നാട്ടുകാർ തടഞ്ഞത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് അംഗം എൻ.കെ ഇന്ദുമതിയും റോഡ് ഭാവിയില്‍ വികസിക്കുന്നതിന് തടസമാകുന്ന രീതിയിലുള്ള പ്രവൃത്തി അംഗീകരിക്കില്ലെന്ന നിലപാട് എടുത്തു.
പ്രതിഷേധത്തെ തുടർന്ന് സ്ഥലം ഉടമ റോഡിനോട് ചേർന്ന ഭാഗത്തെ നിർമാണം നിർത്തിവച്ചു. സ്ഥലത്തിന് നേരത്തെയുള്ള അതിർത്തി നിർണയിച്ചാണ് നിർമാണം നടത്തുന്നതെന്നാണ് സ്ഥലം ഉടമയുടെ വാദം. റോഡ് വികസിപ്പിക്കുമ്ബോള്‍ ആവശ്യമായ സ്ഥലം വിട്ടുനല്കുമെന്നും സ്ഥലം ഉടമ പറഞ്ഞു.
Post a Comment