എടക്കാട് : മുഴപ്പിലങ്ങാട് കുറുമ്പ ക്ഷേത്രം താലപൊലി മഹോൽസവത്തോട് അനുബന്ധിച്ച് കണ്ണുർ തലശേരി ദേശിയ പാതയിൽ 9.03.24 ന് വൈകുന്നേരം 7 മണിമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
കണ്ണുരിൽ നിന്നു വരുന്ന എല്ലാ വാഹനങ്ങളും ചാല കാടാച്ചിറ മമ്പറം വഴി തലശേരി ഭാഗത്തേക്ക് പോകണം ,തലശേരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ധർമ്മടം മീത്തലെ പിടിക വഴി മമ്മാക്കുന്ന് വഴി കണ്ണൂരിലേക്ക് പോകണം
തലശേരി ഭാഗത്തു നിന്ന് ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങൾ മൊയ്തു പാലം ഭാഗത്തും ചിറക്കുനിയിൽ നിന്ന് മുഴപ്പിലങ്ങാട് പുതിയ ബൈപാസിൻ പ്രവേശിച്ച് മുഴപ്പിലങ്ങാട് യൂത്ത് ഭാഗത്ത് ബൈപാസിൻ്റെ മുഴപ്പിലങ്ങാട് ഭാഗത്ത് വശങ്ങളിൽ പാർക്ക് ചെയ്യണം ,കൂത്ത് പറമ്പ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളും ചിറക്കുനി വഴി മുഴപ്പിലങ്ങാട് ബൈപ്പാസിൽ പ്രവേശിച്ച് മുഴപ്പിലങ്ങാട് ഭാഗത്ത് പാർക്ക് ചെയ്യേണ്ടതാണ് കണ്ണുർ ഭാഗത്തു നിന്ന് ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങൾ എടക്കാട് പെട്രോൾ ബങ്ക് ,റെയിൽവെ സ്റേഷൻ ,പോലീസ് സ്റേഷൻ ഭാഗങ്ങളിൽ പാർക്ക് ചെയ്യണം ,
എടക്കാട് പോലീസ് സ്റേഷൻ മുതൽ എടക്കാട് പെട്രോൾ പമ്പ് വരെയുള്ള ഇരു ഭാഗം സർവീസ് റോഡിൽ യാതൊരു കാരണവശാലും പാർക്കിംഗ് അനുവദിക്കുന്നതല്ല
അതുപോലെ എടക്കാട് പോലീസ് സ്റേഷൻ മുതൽ മുഴപ്പിലങ്ങാട് യൂത്ത് വരെയുള്ള രണ്ടു ഭാഗം സർവീസ് റോഡിലും വാഹന ഗതാഗതം അനുവദിക്കുന്നതല്ല
Post a Comment