Join News @ Iritty Whats App Group

കണ്ണൂരില്‍ നൂറ് കേന്ദ്രങ്ങളില്‍ പൗരത്വ സംരക്ഷണ സംഗമം



ണ്ണൂർ: വിവേചനപരമായ പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ സമരത്തിലിറങ്ങാൻ മുഴുവൻ ജനാധിപത്യവിശ്വാസികളും ഒരുങ്ങണമെന്ന് മുസ്ലിം കോ ഓർഡിനേഷൻ ജില്ലാ കമ്മിറ്റി യോഗത്തിന്റെ ആഹ്വാനം.
കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് മുഖം ഏറ്റവും പ്രത്യക്ഷപ്പെട്ടതിെന്റ ഉദാഹരണമാണ് പൗരത്വനിയമ ഭേദഗതിയെന്ന് യോഗം പ്രമേയത്തില്‍ ചൂണ്ടികാട്ടി.
ജില്ലയിലെ സമരപരിപാടികളുടെ തുടക്കം കുറിച്ച്‌ 22ന് നൂറ് കേന്ദ്രങ്ങളില്‍ പൗരത്വ സംരക്ഷണ സംഗമം സംഘടിപ്പിക്കും.വൈകീട്ട് നാലരക്ക് മഹല്ലുകളില്‍ നിന്ന് ചെറുജാഥകളായി പുറപ്പെട്ട് മണ്ഡലത്തിലെ നിശ്ചിത കേന്ദ്രങ്ങളില്‍ സംഗമിച്ച്‌ സമരപ്രതിജ്ഞ എടുക്കും. മാർച്ച്‌ 17,18 തിയതികളില്‍ മണ്ഡലംകോർപറേഷൻ മുസ്ലിം കോ ഓഡിനേഷൻ കമ്മിറ്റികള്‍ യോഗം ചേർന്ന് സമര കേന്ദ്രങ്ങള്‍ തീരുമാനിക്കും.19,20 തിയതികളില്‍ സംഗമ കേന്ദ്രങ്ങളില്‍ സംഘാടക സമിതി രൂപീകരിക്കും. മഹല്ല് മസ്ജിദുകളില്‍ സംഗമത്തിെന്റ മുന്നോടിയായുള്ള വിളംബരം പുറപ്പെടുവിക്കും

യോഗത്തില്‍ അബ്ദുറഹിമാൻ കല്ലായി അദ്ധ്യക്ഷത വഹിച്ചു. മാണിയൂർ അബ്ദുറഹിമാൻ ഫൈസി എ.ടി.കെ.ദാരിമി (സമസ്ത) സി.കെ.അബ്ദുല്‍ ജബ്ബാർ (ജമാഅത്തെ ഇസ്ലാമി) കെ.നിസാമുദ്ദീൻ (കെ.എൻ.എം.) കെ.ഷംസുദ്ദീൻ (വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ) പി.ടി.പി.മുസ്തഫ, വി.ശംസുദ്ദീൻ, കെ.സഈദ് (കെ.എൻ.എം. മർക്കസുദ്ദഅവ) എന്നിവർ സംസാരിച്ചു.കോർഡിനേഷൻ കമ്മറ്റി കണ്‍വീനർ അഡ്വ.അബദുല്‍കരീം ചേലേരി സ്വാഗതവും കെ.ടി.സഅദുല്ല നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group